തിരുവനന്തപുരം- കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും പോരാട്ടം ഇടതുപക്ഷത്തിന് എതിരായാണെന്നും കെ. സുധാകരന്. കേരളത്തില്‍ ബി.ജെ.പി ദുര്‍ബലമാണെന്നും അതിനാല്‍ ബി.ജെ.പിയെ നേരിടേണ്ട ആവശ്യമില്ലെന്നും പക്ഷേ പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
സി.പി.എമ്മിനെതിരെ പറയുമ്പോഴുണ്ടാകുന്ന ആര്‍ജവം ബി.ജെ.പിക്കെതിരെ പറയുമ്പോള്‍ ഉണ്ടാകുന്നില്ല, ബി.ജെ.പിയിലേക്ക് പോകാനിരുന്ന നേതാവാണ് സുധാകരന് തുടങ്ങി എം.എ ബേബി അടക്കമുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനം ചൂണ്ടികാട്ടിയപ്പോഴാണ് കെ. സുധാകരന്റെ ഈ പ്രതികരണം.
ദേശീയ തലത്തില്‍ ബി.ജെ.പിയാണ് മുഖ്യശത്രു. പക്ഷേ ഞാനും എന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തില്‍ ബി.ജെ.പി ദുര്‍ബലരാണ്, ഒന്നും ചെയ്യാന്‍ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. കേരളത്തില്‍ ബി.ജെ.പി പോലെ താഴോട്ടോ മേലോട്ടോ വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം, വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. കേരളത്തിലെ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരെയാണ് വെട്ടി നുറുക്കി കൊന്ന് ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രുവെന്ന് സുധാകരന് ചൂണ്ടിക്കാട്ടി.