കോവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ സലീമിന്റെ മൃതദേഹം ജിദ്ദയില്‍ മറവുചെയ്തു

ജിദ്ദ- കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂരിന്നടുത്ത് ചങ്ങലീരി സ്വദേശി അബ്ദുല്‍ സലീമിന്റെ (38) മൃതദേഹം ദഹ്ബാന്‍ മഖ്ബറയില്‍ മറവു ചെയ്തു.
15 വര്‍ഷത്തോളമായി ജിദ്ദ ബവാദിയില്‍ പെയിന്റ് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പരേതനായ മലയന്‍ കുളയന്‍ ഹംസയുടെ മകനാണ്.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍  പാലക്കാട് ജില്ലാ കെഎംസിസി ഭാരവാഹികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

 

Latest News