കടക്കെണിയിലായ വ്യാപാരിയും കുടുംബവും ജീവനൊടക്കി

ഷാജഹാന്‍പുര്‍- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വ്യാപാരിയും കുടുംബവും ജീവനൊടുക്കി. വ്യാപാരി അഖിലേഷ് ഗുപ്ത, ഭാര്യ റെഷു എന്നിവരേയും രണ്ട് മക്കളേയും വീട്ടില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്തെയത്. മെഡിസിന്‍ മൊത്തവ്യാപാരം നടത്തിയിരുന്ന ഗുപ്ത പണം വായ്പ നല്‍കിയിരുന്ന ബ്ലേഡുകാരന്റെ പീഡനത്തെ തുടര്‍ന്നാണ് കടുംകൈ സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
അവിനാഷ് വാജ്‌പെയി എന്നയാളില്‍നിന്ന് വായ്പ വാങ്ങിയിരുന്നുവെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ബ്ലേഡുകാരന്റെ പേരുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഗുപ്ത വളരെ അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News