മനാമ- കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ ബഹ്‌റൈൻ നീട്ടി. രാജ്യത്തെ കോവിഡ് സഹചര്യം വിലയിരുത്തിയാണ് തീരുമാനം. ഷോപ്പിംഗ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, കഫേകൾ, ജിം, സ്‌പോർട്‌സ് ഹാളുകൾ, സ്വിമ്മിംഗ് പൂളുകൾ, റിക്രിയ്രേഷൻ സെന്ററുകൾ, സിനിമ ഹാളുകൾ, ഇവന്റുകൾ, സലൂണുകൾ, ബാർബർ ഷോപ്പുകൾ, സോഷ്യൽ ഗാതറിംഗ്‌സ് തുടങ്ങിയവക്ക് വിലക്കുണ്ട്.