തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. സുധാകരൻ പ്രസിഡന്റാകുമെന്ന് ഉറപ്പായിരുന്നു. ഏതാനും നിമിഷം മുമ്പാണ് സുധാകരനെ പാർട്ടിയെ നയിക്കാൻ ചുതമലയേൽപ്പിച്ചത്. രാഹുൽ ഗാന്ധിയാണ് തീരുമാനം സുധാകരനെ അറിയിച്ചത്. എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും പാർട്ടി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി എത്തിയ സുധാകരനെ പ്രസിഡന്റാക്കുന്നതിലൂടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.






