മുംബൈ- കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ്‌സണ്ണിലിയോനും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സംഘവും ചേര്‍ന്ന് ഭക്ഷണം എത്തിച്ചുനല്‍കിയത്. മില്യണ്‍ ഡോളര്‍ വേഗനുമായി ചേര്‍ന്നായിരുന്നു ഉദ്യമം. ഇന്നലെ മാത്രം ആയിരം പേര്‍ക്കാണ് ഭക്ഷണം എത്തിച്ചത്. വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. 'ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും' എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്