VIDEO താമസക്കാരില്‍നിന്ന് പരാതി, ഷാര്‍ജയില്‍ ഫാമിലി കെട്ടിടത്തില്‍നിന്ന് 23 ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചു

ഷാര്‍ജ- താമസക്കാരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ ഫാമിലികള്‍ക്കായുള്ള ഫഌറ്റില്‍നിന്ന് ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്നുണ്ടെന്ന് റേഡിയോ പരിപാടിയിലാണ് താമസക്കാരില്‍ ഒരാള്‍ പരാതിപ്പെട്ടത്.
ഉടന്‍തന്നെ ഷാര്‍ജ മുനിസിപ്പാലിറ്റി നടപടി സ്വകീരിച്ചു. പോലീസിന്റെ സഹായത്തോടെയാണ് 23 ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചത്. 13 അപ്പാര്‍ട്ട്‌മെന്റുകളില്‍ വൈദ്യതി, ജല വിതരണ കണക്്ഷനുകള്‍ വിഛേദിച്ചു.
പരാതി ലഭിച്ചയുടന്‍ നടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ ഥാബിത് അല്‍ തുറൈഫി പറഞ്ഞു.
കുടുംബങ്ങള്‍ക്കായുള്ള പ്രദേശങ്ങളില്‍നിന്ന് ഇതുവരെ ഷാര്‍ജ മുനിസിപ്പാലിറ്റി 15,500 ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചിട്ടുണ്ട്.

 

Latest News