ന്യൂദൽഹി- ഇന്ത്യയിൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ജൂൺ 21 മുതൽ എല്ലാവർക്കും കോവിഡ് സൗജന്യമായി നൽകുമെന്നും മോഡി വ്യക്തമാക്കി. കേന്ദ്രം വാക്‌സിൻ നേരിട്ട് വാങ്ങി അതാത് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മോഡി വ്യക്തമാക്കി. 18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും സൗജന്യ വാക്‌സിൻ നൽകും. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്‌സിൻ വാങ്ങാമെന്നും മോഡി പ്രസംഗത്തിൽ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കാനാകൂ. കുട്ടികള്‍ക്ക് വാക്സിന്‍ നേരത്തെ നല്കുമെന്നും മോഡി പ്രഖ്യാപിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തെ രാജ്യം ഫലപ്രദമായി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗത്തിൽ സൂചിപ്പിച്ചു. ആധുനിക ലോകം കണ്ട വൻ മഹാമാരിയെയാണ് രാജ്യം നേരിട്ടത്. നൂറു വർഷത്തിനിടെ ഏറ്റവും മോശം സഹചര്യമാണ് ഇന്ത്യയിലുണ്ടായത്. യുദ്ധകാലാടിസ്ഥാനത്തിലാണ് രാജ്യം കോവഡിനെതിരെ പൊരുതുന്നത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരമുള്ള പ്രോട്ടോകോൾ പാലിക്കലാണ് കോവിഡിന് എതിരായ ഏറ്റവും വലിയ പ്രതിരോധം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഓക്‌സിജൻ ക്ഷാമം വൻതോതിലാണ് ഇന്ത്യയിൽ അനുഭവപ്പെട്ടത്. കോവിഡ് എതിരായ ഒരേ ഒരു പ്രതിരോധം വാക്‌സിനേഷൻ മാത്രമാണെന്നും മോഡി പറഞ്ഞു.






