ബംഗാള്‍ അക്രമം; വര്‍ഗീയ നിറം നല്‍കാന്‍ ബി.ജെ.പി ശ്രമം

കൊല്‍ക്കത്ത- തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ബി.ജെ.പിയുടെ ശ്രമം.
ജിഹാദികളാണ് ആക്രമണം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പോലീസിനു നിര്‍ദേശം നല്‍കിയിരിക്കയാണെന്നും ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ് ആരോപിച്ചു.


മലയാളികള്‍ ഇടിച്ചുകയറുന്ന ക്ലബ് ഹൗസില്‍ വിവാഹവും

നോര്‍ത്ത് 24 പര്‍ഗാനാസിലെ ജഗ്ലദ്ബസാര്‍ പ്രദേശത്ത് വ്യാപാരികളുടെ പ്രതിഷേധത്തില്‍ എം.പിയും പങ്കുചേര്‍ന്നു. ഘോഷ്പാറ റോഡില്‍ ഏഴ് കടകള്‍ കൊള്ളയടിച്ചുവെന്നും പോലീസ് നിസ്സഹായരാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. സംഘര്‍ഷബാധിത പ്രദേശത്ത് 150 പേലീസുകാരെ വിന്യസിച്ചിട്ടും ബോംബേറ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഒമ്പത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിക്കുന്നു.
അക്രമത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി തിങ്കളാഴ്ച മൂന്നംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.


ഉപയോക്താക്കളുടെ കയ്യടി നേടി വാട്‌സാപ്പിലെ പുതിയ ഫീച്ചര്‍

 

Latest News