മലയാളികള്‍ ഇടിച്ചുകയറുന്ന ക്ലബ് ഹൗസില്‍ വിവാഹവും

സമൂഹ മാധ്യമങ്ങളില്‍ പുതുതരംഗമായി മാറിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസില്‍ വിവാഹവും. 2020 മാര്‍ച്ചില്‍ ആരംഭിച്ച ക്ലബ് ഹൗസ് നടാഷ ഗ്രാനോ, മൈക്കിള്‍ ഗ്രാസിയാനോ എന്നിവരുടെ വിവാഹത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.
ഓഡിയോ ആപ്പില്‍ വാലന്റൈന്‍സ് ദിനത്തില്‍ സെലിബ്രിറ്റി മാച്ച്‌മേക്കര്‍ റൂമിലാണ് ഇരുവരും പരിചയപ്പെട്ടത്. ചിത്രങ്ങളോ വീഡിയോ പോസ്റ്റ് ചെയ്യാനാകാത്ത ക്ലബ് ഹൗസില്‍ ശബ്ദം മാത്രമേ കേള്‍പ്പിക്കാനായുള്ളൂവെങ്കിലും വിവാഹ വസ്ത്രം ധരിച്ചിരുന്നുവെന്ന് നടാഷ പറഞ്ഞു. വാന്‍കൂവര്‍ ചര്‍ച്ചില്‍ അടുത്ത കുടുംബാംഗങ്ങളോടൊപ്പമെത്തി അനുഗ്രഹം തേടി.
ക്ലബ് ഹൗസ് പതിനാല് മാസം പിന്നിടുമ്പോള്‍ 10 ദശലക്ഷം ഉപയോക്താക്കളുണ്ട്.
ഐ.ഒ.എസ് ആപ്ലിക്കേഷനായി ആരംഭിച്ച ക്ലബ് ഹൗസ് ആന്‍ഡ്രോയിഡില്‍കൂടി ലഭ്യമായതോടെയാണ് വന്‍പ്രചാരം നേടിയത്.
മലയാളികള്‍ ഇടിച്ചു കയറുന്ന ക്ലബ് ഹൗസില്‍ നിരവധി റൂമുകളാണ് മലയാളികളുടെ നേതൃത്വത്തില്‍ രൂപം കൊളളുന്നത്. സകലവിഷയങ്ങളിലും ചൂടേറിയ ചര്‍ച്ചകളും നടക്കുന്നു.   

https://www.malayalamnewsdaily.com/sites/default/files/2021/06/06/clubhouse.jpg

Latest News