മസ്‌കത്ത്- ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കൂട്ട വാക്‌സിനേഷന്‍ ആരംഭിച്ചു. ജൂണ്‍ അവസാനം ആകുമ്പോള്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15 ലക്ഷമാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ സുപ്രീം കമ്മിറ്റി അംഗങ്ങള്‍ കൂട്ട വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലെ വാക്സീനേഷന്‍ കേന്ദ്രത്തില്‍ കുത്തിവെപ്പ് നിരീക്ഷിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിയന്ത്രണ സംഘമാണ് വാക്സിനേഷന് നേതൃത്വം നല്‍കുന്നത്. മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങളുണ്ട്. ഒരു ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനും 148,000 ഡോസ് ആസ്ട്രാസെനക വാക്‌സിനും പുതുതായി ഒമാനിലെത്തിയിട്ടുണ്ട്.