ആറ്റില്‍ ചാടിയ വില്ലേജ് ഓഫീസര്‍ക്കായി തിരച്ചില്‍ തുടരുന്നു

കോട്ടയം- മണിമല ജംഗ്ഷനില്‍ മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ക്കായി തിരച്ചില്‍ തുടരുന്നു. കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് പാലത്തില്‍നിന്നു ചാടിയത്. പ്രകാശന്‍ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. മഴക്കാലമായതിനാല്‍ മണിമലയാറ്റില്‍ നല്ല വെള്ളമുണ്ട്. ജോയന്റ് കൗണ്‍സില്‍ നേതാവാണ് പ്രകാശന്‍.

പ്രകാശന്‍ ചാടുന്നതു കണ്ട് കൂടെ ചാടിയ യാനുഷ് ലുഗന്‍ എന്ന ഇതര സംസ്ഥാനക്കാരന്‍ നീന്തി പ്രകാശനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശന്‍ യാനുഷിന്റെ കൈ തട്ടി മാറ്റി തിരിച്ച് ആറ്റിലേക്ക് നീങ്ങുകയായിരുന്നു.

 

Latest News