ന്യൂദൽഹി- ഇന്ത്യയിൽ കുട്ടികളിൽ കോവിഡ് വാക്സിൻ കുത്തിവെക്കുന്നത് സംബന്ധിച്ചുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നു. കോവാക്സിൻ കുത്തിവെപ്പ് നടത്തുന്നതിന് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) നാളെ തുടങ്ങുമെന്ന് അധികൃതരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.






