യു.എ.ഇയില്‍ കടുത്ത ചൂട്, 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു

അബുദാബി- യു.എ.ഇയില്‍ താപനില ക്രമാതീതമായി ഉയരുന്നു. വെള്ളിയാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അല്‍ഐനിലെ സൈ്വഹാനിലെ കൂടിയ താപനില.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും പുറത്തു പോകുന്നവരും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പുണ്ട്. കടുത്ത ചൂടുള്ളപ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുംവിധം പുറത്ത് ഇറങ്ങുന്നത് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തലച്ചോര്‍, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും.

ശരീരത്തില്‍ ഉപ്പിന്റെയും ജലാംശത്തിന്റെയും അളവ് കുറയാതെ നോക്കണം. ചൂട് സമയത്ത് ബീച്ചിലും പാര്‍ക്കിലും പോകുന്നതു ഒഴിവാക്കണം. പ്രായമായവും കുട്ടികളും കടുത്ത ചൂടില്‍ പുറത്തിറങ്ങരുത്.  പുറത്തുപോകേണ്ടി വന്നാല്‍ കുടയും കൂളിംഗ് ഗ്ലാസും ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ഉണര്‍ത്തുന്നു.

 

 

Latest News