അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ച് മൂന്നു പേര് മരിച്ചു. ഇതോടെ ആകെ മരണം 1699 ആയി. 1874 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 1842 പേര് രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയില്‍ 2,31,928 പേര്‍ക്ക് കൂടി കോവിഡ് പരിശോധിച്ചതോടെ ആകെ 51.7 ദശലക്ഷത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു.






