വള്ളത്തിലിരുന്ന് മീൻ പിടിക്കുന്നതിനിടെ വലയിൽ കുരുങ്ങി മരിച്ചു

പത്തനംതിട്ട- പമ്പാനദിയിൽ വളളത്തിലിരുന്ന് മീൻപിടിക്കുന്നതിനിടയിൽ വലയിൽ കുരുങ്ങി വയോധികൻ മരിച്ചു, ചെറുകോൽ കീക്കൊഴൂർ തോട്ടതിൽ ജോർജ് സണ്ണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതിന് കാട്ടൂർ വള്ളക്കടവിന് സമീപം വലയിൽ കുരുങ്ങി മുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പമ്പാനദിയിൽ ജലനിരപ്പ് ഉയരുമ്പോൾ മീൻ പിടിക്കുവാൻ വള്ളത്തിൽ പോവുന്നത് പതിവായിരുന്നു. പുലർച്ചെ മുതൽ മീൻ പിടിക്കാൻ നദിയിലുണ്ടായിരുന്നും നാട്ടുകാർ പറഞ്ഞു.
 

Latest News