സസ്‌പെന്‍സുമായി വരുന്നു, അനൂപ് മേനോന്റെ ഡിവൈ.എസ്.പി

നൂപ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്വന്റി വണ്‍ ചിത്രീകരണം പൂര്‍ത്തിയായി. ഒരു മുഴുനീള സസ്‌പെന്‍സ് കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ട്വന്റി വണ്‍.  ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മ്മിക്കുന്ന ഈ ചിത്രം ബിബിന്‍ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ഒരാഴ്ചയുടെ കാലയളവില്‍ ഒരു നഗരത്തില്‍ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.  

അനുമോഹന്‍ രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, നന്ദു, ലെന, ലിയോണ പ്രശാന്ത് അലക്‌സാണ്ഡര്‍, മാനസ രാധാകൃഷ്ണന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അജി ജോണ്‍, ജീവ, ബിനീഷ് ബാസ്റ്റ്യന്‍, ചന്തു, നോബിള്‍ ജേക്കബ്, മെറീനാ മൈക്കിള്‍, ദിലീപ് നമ്പ്യാര്‍, മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ദീപക് ദേവിന്റേതാണ് സംഗീതം.

 

Latest News