പര്‍ദ്ദക്കുള്ളില്‍ നിങ്ങളുടെ വിദ്യാഭ്യാസത്തിന് എന്തുകാര്യം? ചോദ്യത്തിന് സനഖാന്‍ നല്‍കിയ മറുപടി

മുംബൈ- സിനിമയുടെ ഗ്ലാമര്‍ലോകത്ത് നിന്നും വിടപറഞ്ഞ് ആത്മീയ വഴി സ്വീകരിച്ച നടിയാണ് സനഖാന്‍. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭര്‍ത്താവ്.

സിനിമയോടും അഭിനയത്തോടും വിട പറഞ്ഞുവെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സന. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തില്‍ ഒരു ചിത്രത്തിന് വന്ന കമന്റിന് സന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹിജാബും പര്‍ദയും അണിഞ്ഞുള്ള ചിത്രം സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'പര്‍ദ്ദക്കുള്ളില്‍ ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്' എന്നാണ് ഇതിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

'സഹോദരാ, പര്‍ദ്ദയണിഞ്ഞുവെങ്കിലും ഞാനെന്റെ കാര്യങ്ങള്‍ നോക്കുന്നുണ്ട്. നല്ലവനായ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം എന്നെ ഓരോ രീതിയിലും സംരക്ഷിക്കുന്നു. മാത്രമല്ല, ഞാനെന്റെ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതൊരു വിജയമല്ലേ എന്നാണ് സന ഈ കമന്റിന് നല്‍കിയ മറുപടി.

 

 

Latest News