തിരൂർ- ഈ മാസം എട്ടിന് ആരാധനാലയങ്ങൾ തുറക്കുമെന്ന് തന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിക്കുന്നതായി തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം സർക്കാറിനോട് കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറപിടിച്ചാണ് പ്രചാരണം. ജൂൺ എട്ടിന് ആരാധനലയങ്ങൾ തുറക്കുമെന്ന രീതിയിൽ തന്റെ ഫോട്ടോയും വെച്ച് പല വ്യാജ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടുവെന്നും ആരോ മനപ്പൂർവ്വം തെറ്റി ധരിപ്പിക്കുകയാണെന്നും വഞ്ചിതരാവരുതെന്നും കുറുക്കോളി മൊയ്തീൻ വ്യക്തമാക്കി.