കുവൈത്ത് സിറ്റി- സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് കുവൈത്തില്‍ തിരികെ പ്രവേശിക്കുന്നതിനുള്ള അനുമതി താമസിയാതെ ഉണ്ടാകുമെന്ന് സൂചന. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി പ്രവേശനാനുമതി നല്‍കാനാണ് ആലോചിക്കുന്നത്.
ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലായം, എണ്ണമേഖല, നയതന്ത്രകാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ സ്വകാര്യവിദ്യാലയം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് തീരുമാനം. വിമാന സര്‍വീസ് പുനരാരംഭിക്കുന്ന തീയതിയുമായി ബന്ധപ്പെടുത്തിയാകും തീരുമാനം ഉണ്ടാവുകയെന്നും അറിയുന്നു. ഈ വിഭാഗങ്ങളില്‍പെടാത്തവര്‍ക്ക് പ്രവേശനം ഇനിയും വൈകിയേക്കും.