Sorry, you need to enable JavaScript to visit this website.

അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പേജ് തിരിച്ചുകിട്ടി, പക്ഷെ നഷ്ടം വലുതെന്ന് താരം

കൊച്ചി- ഹാക്ക് ചെയ്ത ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്  തിരിച്ചു കിട്ടിയെങ്കിലും നഷ്ടം വലുതെന്ന് നടന്‍ അനൂപ് മേനോന്‍.  ആറ് മാസം മുമ്പ്  വരെയുള്ള പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ നീക്കം ചെയ്‌തെന്നും നാല് ലക്ഷം ഫോളോവേസിനെ നഷ്ടമായെന്നും അനൂപ് മേനോന്‍ വ്യക്തമാക്കി.

'ആദ്യമേ തന്നെ എ.ഡി.ജി.പി. മനോജ് എബ്രഹാം, ഒഡീഷ ഐ.ജി ഷെഫീന്‍ അഹമ്മദ്, ഫെയ്‌സ്ബുക് അധികാരികള്‍, സൈബര്‍ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയാണ്. പക്ഷേ  പേജിനു ഹാക്കര്‍മാര്‍ ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്.

'ആറ് മാസം മുമ്പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നാല് ലക്ഷം ഫോളോവര്‍മാരെയും നഷ്ടമായി.  15 ലക്ഷം സുഹൃത്തുക്കളെ നല്‍കിയ പേജ് ആണിത്. ഇപ്പോള്‍ അത് കേവലം 11 ലക്ഷമായി ചുരുങ്ങി. സൈബര്‍ഡോമിന്റെയും ഫെയ്‌സ്ബുക് വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് പേജിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം.'

'എല്ലാവരും ഫോണില്‍ ടു-ഫാക്ടര്‍ ഐഡന്റിഫക്കേഷന്‍ ചെയ്യണം. കാരണം ഹാക്കിങ് ഇപ്പോള്‍ സര്‍വസാധാരണമായി കഴിഞ്ഞിരിക്കുന്നു. ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകള്‍ സഹിച്ചവരോട് നന്ദി പറയുന്നു-അനൂപ് മേനോന്‍ പറഞ്ഞു.

 

 

Latest News