കല്യാണം.. അദിതി രവിയ്ക്കും ചിലത് പറയാനുണ്ട് 

കൊടകര- ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ച നടിയാണ് അദിതി രവി. ആന്‍ഗ്രി ബേബീസ് എന്ന സിനിമയിലൂടെ എത്തിയ നടി ഇതിനകം നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. പ്രണയമോ  അറേഞ്ചഡ് മാര്യേജ് ആണോ എന്നൊരു ആരാധകന്റെ  ചോദ്യത്തിന് നടി മറുപടി നല്‍കി. പ്രണയിച്ചിട്ട് അറേഞ്ച്ഡ് എന്നാണ് അദിതി പറഞ്ഞത്. ഇഷ്ട ക്രിക്കറ്റ് താരം ആരാണ് എന്ന ചോദ്യത്തിന് ധോണി എന്ന് വേഗത്തില്‍ മറുപടി പറഞ്ഞു. വിജയനെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ മാന്യന്‍ എന്ന് നടി പറഞ്ഞു. ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ജോജുവിന്റെ മകളായാണ് താരം അഭിനയിക്കുന്നത്.


 

Latest News