Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ 1,989 പേർക്ക് കൂടി  കോവിഡ്, രോഗമുക്തി നിരക്ക് 1,960

ദുബായ് - യു.എ.ഇയിൽ 1,989 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,960 പേർ രോഗമുക്തി നേടി. മൂന്ന് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2,30,728 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 576,947 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 556,549 പേർ രോഗമുക്തി നേടി. 1,689 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 18,709 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. എട്ടു ദിവസത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 2,236 കേസുകൾ. അതിനു ശേഷം രോഗികളുടെ എണ്ണം 2,000ന് താഴെയും 2,000ന് മുകളിലുമായി മാറിമറിഞ്ഞ് വന്നു. ശരാശരി 2,000 പേർക്കാണ് ഇപ്പോൾ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം ജനുവരിയിൽ 4,000 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. ആ അവസ്ഥയിൽനിന്ന് വലിയ മാറ്റമാണ് രാജ്യത്തുണ്ടായത്. ഇളവുകൾ നൽകാനുള്ള കാരണവും ഈ മാറ്റമാണ്. കോവിഡ് വാക്‌സിൻ വിതരണം രാജ്യത്ത് സജീവമായി നടന്നുവരികയാണ്. യോഗ്യതയുള്ളവരിൽ 80 ശതമാനവും വാക്‌സിൻ സ്വീകരിച്ചു. 

 

Latest News