Sorry, you need to enable JavaScript to visit this website.

കോവിഡ് ചട്ടങ്ങള്‍ പ്രകാരം ദഹിപ്പിച്ച വൃദ്ധ 18 ദിവസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ്- ആന്ധ്രപ്രദേശില്‍ കോവിഡ് ചട്ടങ്ങള്‍ അനുസരിച്ച് സംസ്‌കരിച്ച സ്ത്രീ 18 ദിവസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി. വിജയവാഡയിലാണ് സംഭവം. ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങി ഭര്‍ത്താവ് മുത്യാല ഗദ്ദയ്യ മെയ് 15 നാണ് സംസ്‌കരിച്ചത്. ജൂണ്‍ ഒന്നിന് സ്ത്രീയുടെ പേരില്‍ അനന്തര ചടങ്ങും സംഘടിപ്പിച്ചു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ്  70 കാരി ഗ്രാമത്തിലെ വീട്ടില്‍ തിരിച്ചെത്തിയത്.
കൃഷ്ണ ജില്ലയിലെ ജഗ്ഗയ്യപേട്ട് മണ്ഡലിലെ ക്രിസ്ത്യന്‍പേട്ട് ഗ്രാമത്തിലാണ് സംഭവം.


പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍

വിജയവാഡയിലെ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ മെയ് 12 നാണ് വയോധിക ഗിരിജമ്മയെ  കോവിഡ് ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത്. ഭര്‍ത്താവ് ഗദ്ദയ്യ സ്ഥിരമായി സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. മെയ് 15ന് എത്തിയപ്പോള്‍ സ്ത്രീയെ കോവിഡ് വാര്‍ഡില്‍ കണ്ടില്ല. മറ്റു വാര്‍ഡുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മരിച്ചിരിക്കാമെന്ന് നഴ്‌സുമാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മോര്‍ച്ചറിയില്‍നിന്ന് വൃദ്ധയുടെ മൃതദേഹം കൈമാറുകയും ചെയ്തു. മൃതദേഹം സ്വദേശത്ത് എത്തിച്ച ഗദ്ദയ്യ അതേ ദിവസം തന്നെ സംസ്‌കാരവും നടത്തി.
ദിവസങ്ങള്‍ക്ക് ശേഷം മെയ് 23-ന് 35 കാരന്‍ മകന്‍ മുത്യാല രമേശ് മരിച്ച വിവരവും കുടുംബത്തിനു ലഭിച്ചു. ഖമ്മം ജില്ലാ ആശുപത്രിയില്‍ കോവിഡ് ബാധിച്ചായിരുന്നു മരണം.
ഗിരിജമ്മക്കും മകന്‍ രമേശിനും വേണ്ടി ജൂണ്‍ ഒന്നിനാണ് അനന്തര ചടങ്ങ് സംഘടിപ്പിച്ചത്.
രോഗം ഭേദമായ ശേഷം തന്നെ ആരും വീട്ടിലെത്തിക്കാന്‍ വന്നില്ലെന്നും ആശുപത്രിയില്‍നിന്ന് നല്‍കിയ 3000 രൂപ ഉപയോഗിച്ചാണ് നാട്ടിലെത്തിയതെന്നും ഗിരിജമ്മ പറഞ്ഞു.

 

 

Latest News