Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയോടൊപ്പം വായനക്കാരും; പാര്‍വതി വിവാദം ആസൂത്രിതമല്ല 

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായ കസബ സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും ആസൂത്രിതമാണെന്ന് കരുതുന്നവര്‍ ആറ് ശതമാനം മാത്രം. മലയാളം ന്യൂസ് വെബ്‌സൈറ്റില്‍ നടത്തിയ പോളില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 
സമൂഹ മാധ്യമങ്ങളില്‍ നടിക്കെതിരെ തുടരുന്ന വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ആരംഭിച്ച അന്വേഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. 
നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ ഫാന്‍സുകാരെ തള്ളി മമ്മൂട്ടിയും രംഗത്തുവന്നിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നാണ് വിവാദത്തെ കുറിച്ച് മമ്മൂട്ടി പ്രതികരിച്ചത്.  
സംഭവം നടന്ന ദിവസം തന്നെ പാര്‍വതി എസ്എംഎസിലൂടെ വിവാദം തന്നെ അറിയിച്ചിരുന്നുവെന്നും  അവരെ ആശ്വസിപ്പിച്ചിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാര്‍വതി ഓണ്‍ലൈനില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.
പാര്‍വതി തന്നെ ഇക്കാര്യം എന്നെ അറിയിച്ചിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടില്ല.
വിവാദത്തിന്റെ  പിറകെ ഞാന്‍ പോകാറില്ല. നമുക്ക് വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വാതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് എല്ലാവരും നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും-മമ്മൂട്ടി പറഞ്ഞു. 

Latest News