അവിഹിതം സംശയിച്ച് ഭാര്യയെ മഴുകൊണ്ട് വെട്ടിക്കൊന്നു, റോഡിലൂടെ വലിച്ചിഴച്ചു

കോട്ട- രാജസ്ഥാനില്‍ അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്നു. മൃതദേഹം റോഡിലൂടെ 80 മീറ്ററോളം വലിച്ചിഴക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു.
സീമയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുനില്‍ പിന്നീട്  സ്‌റ്റേഷനിലെത്തി കീഴടങ്ങിയതായും പോലീസ് പറഞ്ഞു.


ദമ്പതികളുടെ അടിപിടി ബാല്‍ക്കണിയില്‍; ഇരുവരും താഴേക്ക് വീണു, വീഡിയോ

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നിയ പ്രതി തര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഒടുവില്‍ മഴു കൊണ്ട് കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. പരിക്കേറ്റ ആറു മാസം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ മരിച്ചതായും പോലീസ് അറിയിച്ചു.
പ്രതി സുനില്‍ നേരത്തെ ബലാത്സംഗത്തിന് അറസ്റ്റിലായി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.


അബ്ശിര്‍ പ്രശ്‌നമുണ്ടോ? ബാങ്കുകള്‍ വഴിയും ചെയ്യാം, വിശദാംശങ്ങള്‍

കോഴിക്കോട്ട് കണ്ടെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചു; വെടിവെച്ച് പിടിച്ചു

 

Latest News