ദമ്പതികളുടെ അടിപിടി ബാല്‍ക്കണിയില്‍; ഇരുവരും താഴേക്ക് വീണു, വീഡിയോ

മോസ്‌കോ- വഴക്കിനിടെ റഷ്യന്‍ ദമ്പതികള്‍ രണ്ടാം നിലയില്‍നിന്ന് താഴേക്ക് വീണു.
വാക്കുതര്‍ക്കത്തിനിടെ ബാല്‍ക്കണയില്‍നിന്ന് 25 അടി താഴേക്ക് വീഴുന്ന ദൃശ്യം ദൃക്‌സാക്ഷികളിലൊരാളാണ് മൊബൈലില്‍ പകര്‍ത്തിയത്.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് സംഭവം. ദമ്പതികള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ബാല്‍ക്കണിയിലെ കമ്പി പിടിയും തകര്‍ന്ന് ഇരുവരും നടപ്പാതയിലേക്ക് വീഴകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല.

 

Latest News