എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശുചീകരണ തൊഴിലാളി മക്കയിൽ അറസ്റ്റിൽ

മക്ക - ബാലികയെ ബലാത്സംഗം ചെയ്ത ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി അൽമൻസൂർ പോലീസ് സ്റ്റേഷനും പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. നൈജീരിയക്കാരിയായ എട്ടു വയസുകാരിയെ ആണ് മുപ്പതുകാരനായ പ്രതി അൽമൻസൂർ ഡിസ്ട്രിക്ടിലെ വിജനമായ, ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ വെച്ച് ബലാത്സംഗം ചെയ്തത്. 


കോഴിക്കോട്ട് കണ്ടെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചു; വെടിവെച്ച് പിടിച്ചു

ഇതേ കുറിച്ച് ബാലികയുടെ മാതാവ് പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടും വസ്ത്രത്തിൽ ബലാത്സംഗത്തിന്റെ അടയാളങ്ങളുമായാണ് മകൾ വീട്ടിലെത്തിയതെന്ന് മാതാവ് പോലീസിൽ അറിയിച്ചു. സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തെ ബഖാലയിലേക്ക് പോകുന്നതിനിടെ ബാലികയെ ശുചീകരണ തൊഴിലാളി വിജനമായ കോംപൗണ്ടിലേക്ക് അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് വ്യക്തമായി. ചികിത്സക്കായി ബാലികയെ മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ പ്രതിയെ പട്രോൾ പോലീസുകാർ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്ക് അൽമൻസൂർ പോലീസ് സ്റ്റേഷന് കൈമാറുകയുമായിരുന്നു. 


ദമ്പതികളുടെ അടിപിടി ബാല്‍ക്കണിയില്‍; ഇരുവരും താഴേക്ക് വീണു, വീഡിയോ

Latest News