അബുദാബി- അബുദാബിയില്‍ ബാങ്കിംഗ് മേഖലയില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.
സെയില്‍സ് ഓഫീസര്‍മാരുടെ തസ്തികയിലേയ്ക്ക് വോക് ഇന്‍ ഇന്റര്‍വ്യൂവാണു നടക്കുക. വ്യാഴാഴ്ചയാണ് ഇന്റര്‍വ്യൂ.
ഖലീഫ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് അറബ് ബാങ്ക് ബില്‍ഡിങ്ങിലെ 501 ാം മുറിയിലാണ് വോക്ഇന് ഇന്റര്‍വ്യൂ നടക്കുക. സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ.
ബയോഡാറ്റ മെയില്‍ ചെയ്യാം: [email protected]. ക്രെഡിറ്റ് കാര്‍ഡ്, പേഴ്സണല്‍ ലോണ്‍ തുടങ്ങിയവ വില്പന നടത്താന്‍ കഴിവുള്ളവര്‍ക്കാണു മുന്‍ഗണന. ഡയറക്ട്, ടെലി സെയില്‍സ് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറായിരിക്കണം. ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. സി.വിയുടെ പ്രിന്റൗട്ട് കൈയില്‍ കരുതണമെന്നും അധികൃതര്‍ പറഞ്ഞു.






