ബി.ജെ.പിക്കാരിയാണോ? ചോദ്യത്തിന് അഹാന കൃഷ്ണകുമാര്‍ നല്‍കിയ മറുപടി

തിരുവനന്തപുരം- തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് നടി അഹാന. തന്നെ ബാധിക്കുന്ന പല കാര്യങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കാന്‍ മടിക്കാറില്ല ആഹാന. കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയായ സമയത്ത് വ്യക്തിപരമായ ആക്രമണങ്ങളും അഹാനയുടെ സഹോദരിയും നേരിട്ടിരുന്നു.
മറ്റൊരു വിഷയത്തെക്കുറിച്ച് ഇട്ട പോസ്റ്റിന് കീഴെ ഒരാള്‍ കമന്റായി അഹാനയോട് ചോദിച്ചത് താങ്കള്‍ ബി.ജെ.പിയാണോ എന്നായിരുന്നു.  

https://www.malayalamnewsdaily.com/sites/default/files/2021/06/02/13a.jpg
കമന്റ് ചെയ്തയാള്‍ അത് മുക്കിയെങ്കിലും, അഹാന സ്‌ക്രീന്‍ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മറുപടി പോസ്റ്റ് ചെയ്തു. ഇത്തരം സംശയങ്ങള്‍ ഉള്ളവര്‍ക്കും കൂടിയാണ് മറുപടി എന്ന് പറഞ്ഞാണ് അഹാന സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്.
'ഞാനൊരു മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ?' എന്നായിരുന്നു അഹാന നല്‍കിയ മറുപടി.

 

 

Latest News