ഇറുകിയ വസ്ത്രം ധരിച്ച വനിതാ എം.പിയെ പുറത്താക്കി; ക്ഷമ ചോദിക്കണമെന്ന് ആവശ്യം

ഡൊഡോമ- ഇറുകിയ ട്രൗസര്‍ ധരിച്ചെത്തിയ വനിതാ എം.പിയെ താന്‍സാനിയ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയ സംഭവം വിവാദത്തില്‍. എം.പി നല്ല രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും അവരെ പുറത്താക്കിയതിന് ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ എം.പിമാര്‍ രംഗത്തുവന്നു.
പാര്‍ലമെന്റിനെ അവഹേളിക്കുന്ന തരത്തിലാണ് ചില വനിതകള്‍ വസ്ത്രം ധരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു പുരുഷ എം.പി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് വനിതാ എം.പി കണ്ടസ്റ്റര്‍ സിക്‌വേലിനോട് സ്പീക്കര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.
പോയി നല്ലരീതിയില്‍ വസ്ത്രം ധരിച്ച് തിരിച്ചുവരൂ എന്നാണ് സ്പീക്കര്‍ ജോബ് എന്‍ഡുഗൈ അവരോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ എത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഇതാദ്യമായല്ല തനിക്ക് പരാതികള്‍ ലഭിച്ചതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/06/02/dress.jpg
തന്റെ അടുത്തിരിക്കുന്ന മഞ്ഞ ഷര്‍ട്ട് ധരിച്ച സഹോദരി ധരിച്ചിരിക്കുന്ന ട്രൗസര്‍ നോക്കൂ എന്നാണ് ഹുസൈന്‍ അമര്‍ എന്ന അംഗം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ ധരിച്ച ട്രൗസറിന് എന്താണ് കുഴപ്പമെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നില്ല.
എം.പി ധരിച്ചിരുന്ന വസ്ത്രത്തിന് ഒരു കുഴപ്പവുമില്ലെന്നും അവരെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും എം.പിമാരായ ജാക്വിലിന്‍ എന്‍ഗൊന്യാനി, സ്റ്റെല്ല മന്യന്യ എന്നിവരുടെ നേതൃത്വത്തില്‍ എം.പിമാര്‍ പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രത്തിന്മേല്‍ പുരുഷന്മാര്‍ നടത്തുന്ന സദാചാര പോലീസിംഗാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലും സംഭവം വിവാദമായി.


 
നെറ്റിയില്‍ ബാന്‍ഡേജുമായി പൊട്ടിക്കരഞ്ഞ് നടി നിഷ

 

Latest News