അനൂപ് മേനോൻ, ലിയോണ ലിഷോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 21 ജി.എം.എസ് (ഗ്രാംസ്) എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് മോഷൻ പോസ്റ്റർ പുറത്ത്. ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം കെ.എൻ. റിനിഷ് ആണ് നിർമിക്കുന്നത്. രഞ്ജിത്ത്, അനു മോഹൻ, രഞ്ജി പണിക്കർ എന്നിവരും ഈ കുറ്റാന്വേഷണ ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ക്യാമറ ജിത്തു ദാമോദർ, എഡിറ്റിംഗ് അപ്പു എൻ. ഭട്ടതിരി, സംഗീതം ദീപക് ദേവ്.