നടന്‍ അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊച്ചി- നടന്‍ അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അനൂപ് മേനോന്റെ ചിത്രത്തിന് പകരം മറ്റൊരു ചിത്രമാണ് ഇപ്പോള്‍ പ്രൊഫൈലില്‍ ഉള്ളത്. പേജിന്റെ നാല് അഡ്മിന്‍മാരെ ഹാക്കര്‍മാര്‍ നീക്കം ചെയ്തു. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 12 ലക്ഷത്തോളം ലൈക്‌സ് ഉണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫെയ്‌സ്ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ  വ്യക്തമാക്കി. തമാശ വീഡിയോകളാണ് ഇപോള്‍ ഹാക്കര്‍മാര്‍ പേജില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.

 

Latest News