12വയസുകാരിയെ പള്ളിയ്ക്കുള്ളില്‍ വെച്ച്  പീഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി-പള്ളിയ്ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. വടക്കു കിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ പുരോഹിതനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഒളിവില്‍ പോയ ഇയാളെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. പള്ളിയുടെ പരിസരത്ത് വെള്ളം കുടിക്കാനെത്തിയ സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്നു തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.

Latest News