ഭാര്യയെ 'കൈകാര്യം ചെയ്ത്' അറസ്റ്റിലായ ടിവി താരം കരണ്‍ മെഹ്‌റയ്ക്ക് ജാമ്യം

മുംബൈ- നടിയും മോഡലുമായ ഭാര്യയെ അടിച്ച കേസില്‍ അറസ്റ്റിലായ ടിപി താരം കരണ്‍ മെഹ്‌റയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച രാത്രിയാണ് കരണ്‍ അറസ്റ്റിലായത്. തര്‍ക്കത്തിനിടെ തന്നെ അടിച്ചതായി ഭാര്യ മോഡലും ടിവി താരവുമായ നിശ റാവലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കരണിനെ പോലീസ് മുംബൈയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പോലീസ് താരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാവിലെയാണ് ജാമ്യം ലഭിച്ചത്. 

മുംബൈ ഗൊരെഗാവിലെ വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഇതിനിടെ കരണ്‍ നിശയെ അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പല ടിവി ഷോകളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുള്ള താരദമ്പതികള്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.
 

Latest News