ബഹ്‌റൈനിൽ സ്‌ഫോടനം; നിരവധി വാഹനങ്ങൾ തകർന്നു

മനാമ ബഹ്‌റൈൻ തലസ്ഥാനത്ത് ബോംബ് സ്‌ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. ആളപായമില്ല. തലസ്ഥാനമായ മനാമ പ്രാന്തത്തിലെ പ്രധാന പാതയിലായിരുന്നു സ്‌ഫോടനം. ഭീകരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം വിശേഷിപ്പിച്ചു. 
2014 ൽബോംബ് സ്‌ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ നാല് പേർക്ക് കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയതിനുശേഷം ബഹ്‌റൈനിൽ പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും വർധിച്ചിരുന്നു.  

Tags

Latest News