Sorry, you need to enable JavaScript to visit this website.
Friday , May   27, 2022
Friday , May   27, 2022

ദോഹയില്‍ കടലില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ച് മലയാളികള്‍

ദോഹ- വക്രയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ മൂന്നു പേരെ മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തി. തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടവരെ ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവരാണ് രക്ഷപ്പെടുത്തിയത്.

2 ഈജിപ്തുകാരും ഒരു ജോര്‍ദാന്‍ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ലൈഫ് ജാക്കറ്റിട്ട് വെള്ളത്തില്‍ക്കിടന്ന് അവശനിലയിലായ ഇവരെ കയര്‍ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു.

 

 

Latest News