ജിദ്ദ-സൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിച്ചു. ജിദ്ദയില്‍ മലയാളികളടക്കം ഫാമിലി വിസിറ്റ് വിസകളിലെത്തിയ നിരവധി പേര്‍ കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തു.
ജിദ്ദയില്‍ ബവാദിയിലുള്ള താജ് വിവാഹ മണ്ഡപത്തിലാണ് ഇതിനായി സൗകര്യമേര്‍പ്പെടുത്തിയത്. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ കോവിഡ് വാക്‌സിന്‍ നല്‍കിയ ഇവിടെ പാസ്‌പോര്‍ട്ട് പരിശോധിച്ചാണ് വിസിറ്റ് വിസക്കാര്‍ക്കും കുത്തിവെപ്പ് നടത്തിയത്. ഞായറാഴ്ച രാത്രി പത്ത് മണിവരെ ധാരാളം പേര്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തി.
ബുക്കിംഗ് ആവശ്യമില്ലെങ്കിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിവേണം വിസിറ്റ് വിസയിലുള്ളവര്‍ താല്‍ക്കാലിക വാക്‌നിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍.
ജിദ്ദയില്‍ വിസിറ്റ് വിസയിലെത്തിയ നിരവധി പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ ലഭിച്ചത് വലിയ ആശ്വാസമായി. ആസ്ട്രസെനിക്ക വാക്‌സിനായതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയാലും അടുത്ത ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാം.
പട്ടാപ്പകല്‍ യുവാവിന് കുത്തേറ്റു; സുഹൃത്തായ യുവതി കസ്റ്റഡിയില്‍ |
കഴിഞ്ഞ ദിവസം വരെ സൗദി ജനസംഖ്യയില്‍ നാല്‍പതു ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 1,39,72,952 ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
60 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. മുഴുവന്‍ പേര്‍ക്കും രണ്ടാം ഡോസ് വൈകാതെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നഗരസഭാ ഓഫീസില്‍ ജീവനക്കാരിയെ കടന്നുപിടിച്ചു; സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ |






