മസ്‌കത്ത്- ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശി മുഹ്‌സിൻ (47), കൊല്ലം സ്വദേശി മജീദ് കുട്ടി (39) എന്നിവരാണ് മരിച്ചത്. കണ്ണൂർ മാട്ടൂൽ സ്വദേശിയായ മുഹ്‌സിൻ മസ്‌കത്തിൽ ഫയർ എൻജിനീയറിംഗ് കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 28 ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് റോയൽ ആശുപത്രിയിലും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരേതനായ എം.കെ. അബ്ദുറഹീമിന്റെയും ഇ.കെ. അസ്മയുടെയും മകനാണ്. ഭാര്യ: ഹന്നത്ത്. മക്കൾ: നജാഹ്, നാഫിഹ്, ഹമ്മാദ്, ഐമൻ.
കൊല്ലം കൊട്ടിയം സ്വദേശി മജീദ് കുട്ടി ഷാൻ സുഹാർ ശിനാസിലെ അബൂബക്കറ എന്ന സ്ഥലത്ത് നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. വർഷങ്ങളായി ഒമാനിൽ പ്രവാസിയാണ്. താമസ സ്ഥലത്തുവെച്ചാണ് മരിച്ചത്. പിതാവ്: മജീദ് കുട്ടി. മാതാവ്: ലത്തീഫ. മക്കൾ: സഈദലി, ഫാത്തിമ, ലത്തീഫ.