യു.എ.ഇയില്‍ 1,812 പേര്‍ക്കുകൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിതരായ അഞ്ചു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 1,673 ആയി. 1,812  പേര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കുകയും 1,779 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗികള്‍ 5,67,263. രോഗമുക്തി നേടിയവര്‍ ആകെ 5,47,008.  
യു.എ.ഇയില്‍ 2,04,487  പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 49.9 ദശലക്ഷം ആയതായി അധികൃതര്‍ പറഞ്ഞു.

 

Latest News