കാത്തിരിപ്പില്‍ വേവലാതി എന്തിന്? മമതയെ പിന്തുണച്ച് മാഹുവ മൊയ്ത്ര

കൊല്‍ക്കത്ത - അര മണിക്കൂര്‍ പ്രധാനമന്ത്രിയെ കാത്തുനിര്‍ത്തിച്ചുവെന്ന ആരോപണം നേരിടുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പി മാഹുവ മൊയ്ത്ര. ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപക്കായി ഏഴു വര്‍ഷമായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. എ.ടി.എമ്മുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ കാത്തിരുന്നു. വാക്സിനായി മാസങ്ങളായി കാത്തിരിപ്പാണ് -മൊയ്ത്ര ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപില്‍ സന്താന നിയന്ത്രണം പ്രഖ്യാപിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടികളെയും ത്രിണമൂല്‍ വിമര്‍ശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിക്കും വിദേശ മന്ത്രിക്കും റോഡ് ഗതാഗത മന്ത്രിക്കുമൊക്കെ മൂന്നു മക്കളുണ്ട്. ലക്ഷദ്വീപിലെ പഞ്ചായത്തംഗങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടായാല്‍ അയോഗ്യരാക്കുമെന്നാണ് കരടു ചട്ടം -മൊയ്ത്ര ചൂണ്ടിക്കാട്ടി.

 

Latest News