നഗ്നനായി എത്തിയ കാനഡ എംപി വീണ്ടും, ഇത്തവണ പാര്‍ലമെന്റ് യോഗത്തിനിടെ ലൈവായി മൂത്രമൊഴിച്ചു

ഒട്ടാവ- ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വെര്‍ച്വല്‍ പാര്‍ലമെന്റ് യോഗത്തില്‍ കാമറയ്ക്കു മുമ്പില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട കനേഡിയന്‍ എംപി വില്യം അമോസ് പുതിയ ഐറ്റവുമായി വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ പാര്‍ലമെന്റിന്റെ മറ്റൊരു വെര്‍ച്വര്‍ യോഗത്തിനിടെ കാമറയ്ക്കു മുന്നിലാണെന്ന ബോധമില്ലാതെ മൂത്രമൊഴിച്ചതാണ് വിനയായത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ കൂബെക്കില്‍ നിന്നുള്ള എംപിയാണ് അമോസ്. നേരത്തെ മാപ്പപേക്ഷിച്ചതു പോലെ ഇത്തവണയും അമോസ് സഹപ്രവര്‍ത്തകരോട് മാപ്പപേക്ഷിച്ച് പ്രസ്താവന ഇറക്കി. കാമറയ്ക്കു മുന്നിലാണെന്ന് അറിയാതെയാണ് താന്‍ മൂത്രമൊഴിച്ചതും ഇത് വലിയ നാണക്കേടായെന്നും അമോസ് പറഞ്ഞു. 

മേയ് 26ന് രാത്രി ചേര്‍ന്ന ഹൗസ് ഓഫ് കോമണ്‍സ് സമ്മേളനത്തിനിടെയാണ് അമോസ് കാമറയ്ക്കു മുമ്പില്‍ മൂത്രമൊഴിച്ച് പാര്‍ലമെന്റിന് നാണക്കേടുണ്ടാക്കിയത്. പാര്‍ലമെന്റ് സമിതയുടെ സെക്രട്ടറി ചുമതലകളില്‍ നിന്ന് ഒഴിയുന്നതായും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും സംഭവിച്ചത് വലിയ തെറ്റാണെന്നും മാപ്പു ചോദിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു. 

Read Also I പാര്‍ലമെന്റ് യോഗത്തില്‍ പൂര്‍ണ നഗ്നനായി എംപി; സൂമില്‍ പിണഞ്ഞ അമളിക്ക് മാപ്പുപറഞ്ഞു

അഭിഭാഷകന്‍ കൂടിയായ അമോസ് കാനയുടെ വ്യവസായ, ശാസ്ത്രകാര്യ മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി പദവിയും വഹിക്കുന്നുണ്ട്. ഈ പദവിയില്‍ നിന്നാണ് അദ്ദേഹം ഇപ്പോള്‍ വിട്ടുനിന്നത്. എംപിയായ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും അദ്ദഹം പറഞ്ഞു. അഭിഭാഷകനായി ജോലി ചെയ്തിരുന്ന അമോസ് 2015ലാണ് ക്യൂബെക്കിലെ പോണ്ടിയാക് മണ്ഡലത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

Latest News