സോഷ്യല്‍ മീഡിയ ചോദിക്കുന്നു: എന്തേ മമ്മുട്ടിക്കും മോഹന്‍ലാലിനും മൗനം

കൊച്ചി- ലക്ഷദ്വീപ് വിഷയം കേരള മനസ്സിലേക്ക് കാര്യമായി പതിഞ്ഞത് നടന്‍ പൃഥ്വിരാജിന്റെ പ്രതികരണത്തോടെയാണ്. അതിന് അദ്ദേഹത്തെ സംഘ്്പരിവാര്‍ കാര്യമായി ശിക്ഷിക്കുന്നുമുണ്ട്. അച്ഛനെ വരെ ചീത്ത പറഞ്ഞാണ് ലേഖനം വന്നത്. ഇതിനെതിരെ സിനിമാ ലോകം പൃഥ്വിരാജിന്റെ പിന്നില്‍ അണിനിരക്കുകയും ചെയ്തു.
എന്നാല്‍ ലക്ഷദ്വീപ് പ്രശ്‌നത്തില്‍ പ്രതികരിക്കാത്തതിന് മോഹന്‍ലാലിനും മമ്മൂട്ടിക്കുക്കെതിരെ സോഷ്യല്‍ മീഡിയ ശകമായി വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. നിരവധി പേരാണ് ഇക്കാര്യം പറഞ്ഞണ്ട് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രതിച്ഛായ സംരക്ഷിക്കാനായി ഇരുവരും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നും പൃഥ്വിരാജ് 'നട്ടെല്ലുള്ള നായകനാണെ'ന്നുമാണ് ഇവര്‍ കമന്റ് ബോക്‌സുകളിലൂടെ പറയുന്നത്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തങ്ങള്‍ ആരാധിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ആരാധന തോന്നുന്നത് വിഷയത്തില്‍ ശക്തമായ നിലപാടറിയിച്ച പൃഥ്വിരാജിനോടാണ് എന്നും ഇക്കൂട്ടത്തില്‍ ചിലര്‍ പറയുന്നുണ്ട്. താരങ്ങളുടെ വിവിധ പോസ്റ്റുകള്‍ക്ക് കീഴിലായാണ് ഇവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റിടുന്നവരെയും കാണാം.

 

Latest News