Sorry, you need to enable JavaScript to visit this website.

രാജമൗലിയുടെ 'ആര്‍.ആര്‍.ആര്‍'  റിലീസിന് മുമ്പ് നേടിയത് 325 കോടി

ഹൈദരാബാദ്- റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം 'ആര്‍.ആര്‍.ആര്‍.'. 450 കോടി ബ്ജറ്റുള്ള ചിത്രം ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെറ്റ്ഫ്‌ളിക്‌സ്, സീ 5 , സ്റ്റാര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ആര്‍.ആര്‍.ആറിന്റെ  ഹിന്ദി പതിപ്പിന്റെ ഉപഗ്രഹ അവകാശങ്ങള്‍ സീ നെറ്റ്‌വര്‍ക്കിനുണ്ടെങ്കിലും, സിനിമയുടെ തെലുങ്ക് തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ ടെലിവിഷന്‍ അവകാശങ്ങള്‍ സ്റ്റാര്‍ ഇന്ത്യ നെറ്റ്‌വര്‍ക്കിന് സ്വന്തമാണ്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബോളിവുഡിലേയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2020  ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.
ഒക്ടോബര്‍ 13 ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ആര്‍ആര്‍ആറിന്റെ നിര്‍മ്മാതാക്കള്‍. കൊറോണ വൈറസിന്റെ രണ്ടാം തരംഗം എത്ര വേഗത്തില്‍ നിയന്ത്രണവിധേയമാകുമെന്നതിനെ ആശ്രയിച്ചിരിക്കും  പദ്ധതി.

 
 

Latest News