ജിസാനിൽ വീടുകളിൽ കവർച്ച: വിദേശ വനിത അറസ്റ്റിൽ

ജിസാൻ - നഗരത്തിലെ ഏതാനും വീടുകളിൽ കവർച്ചകൾ നടത്തിയ വിദേശ വനിതയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അമ്പതു വയസ് പ്രായമുള്ള യെമനി വനിതയാണ് അറസ്റ്റിലായത്. ഇവർ ഇഖാമ, തൊഴിൽ നിയമ ലംഘകയാണ്. ആളില്ലാത്ത തക്കം നോക്കി ഫഌറ്റുകളുടെ വാതിലുകൾ ബലംപ്രയോഗിച്ച് തുറന്ന് പണവും വിലപിടിച്ച വസ്തുക്കളും കവരുകയാണ് ഇവർ ചെയ്തിരുന്നത്. 
പ്രതി ഫഌറ്റുകളിൽ കവർച്ചകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വികൾ ചിത്രീകരിച്ചിരുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ പോലീസ് നിയമ നടപടികൾക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാൻ പോലീസ് വക്താവ് മേജർ നായിഫ് ഹികമി അറിയിച്ചു.
 

Latest News