കെ.കെ. രമയുടെ സത്യപ്രതിജ്ഞ അസാധുവാക്കാന്‍ നീക്കം; സ്പീക്കറുടെ ഓഫീസ് പണി തുടങ്ങി

തിരുവനന്തപുരം- കെ.കെ. രമയെ മുളയിലേ നുള്ളാന്‍ സി.പി.എം നീക്കം.
എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രമ, ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി ധരിച്ചുവന്നത് ചട്ടലംഘനമാണോയെന്ന് കണ്ടെത്താന്‍ സ്പീക്കറുടെ ഓഫീസ് ശ്രമം തുടങ്ങി.
ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്നാണ് ചട്ടമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
കെ.കെ. രമയുടെ സാന്നിധ്യം സി.പി.എമ്മിന് നിയമസഭയില്‍ അലോസരമുണ്ടാക്കുന്നുണ്ട്. ടി.പിയുടെ വധത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കാളിത്തമുണ്ടായിരിക്കെ, രമയുടെ മുഖത്തുനോക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. രമയുടെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിക്ക് ഭാവിയിലും ബുദ്ധിമുട്ട് സൃഷ്ടിക്കും. അത് ഇല്ലാതാക്കാനാണ് മുളയിലേ നുള്ളാന്‍ ശ്രമം.
രമ ടി.പിയുടെ ചിത്രവും പോസ്റ്ററുകളുമൊക്കെ സഭയില്‍ കൊണ്ടുവന്നാല്‍ ഓര്‍മകളുണരുകയും സി.പി.എമ്മിനു വലിയ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. ബാഡ്ജ് കുത്തിയ രമയുടെ നടപടി ചട്ടലംഘനമാണെന്ന് കണ്ടെത്തിയാല്‍ അവര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും.

 

Latest News