മനാമ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ നിയന്ത്രണം ശക്തമാക്കി. ഇന്ന് വൈകുന്നേരം തൊട്ട് ജൂണ്‍ 10 വരെയാണ് നിയന്ത്രണം. ജിമ്മുകളും സ്‌പോര്‍ട്‌സ് സെന്ററുകള്‍, നീന്തല്‍കുളങ്ങള്‍, എന്റര്‍ടൈന്മെന്റ് സെന്ററുകള്‍ എന്നിവ അടച്ചിടണം. സ്‌പോര്‍ട് പരിപാടികള്‍ക്ക് ജനക്കൂട്ടം പാടില്ല.
വീടുകളിലും ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ അരുത്. പൊതുമേഖലയില്‍ 70 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലായിരിക്കണം. മാളുകളും റീട്ടെയില്‍ ഷോപ്പുകളും അടയ്ക്കണം. റസ്‌റ്റോന്റുകളിലും കഫേകളിലും ടേക് എവേ/ഹോം ഡെലിവറി സേവനം മാത്രം. സിനിമാശാലകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മസാജ് സെന്ററുകള്‍ എന്നിവ അടയ്ക്കണം. പൊതുപരിപാടികളും കോണ്‍ഫറന്‍സുകളും അനുവദിക്കില്ല.