Sorry, you need to enable JavaScript to visit this website.

നടി മഞ്ജു സ്റ്റാന്‍ലി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം-പ്രേക്ഷകരുടെ പ്രിയ സിനിമ സീരിയല്‍ താരം മഞ്ജു സ്റ്റാന്‍ലി കോവിഡ് ബാധിച്ച് മരിച്ചു. പ്രശസ്തനായ സിനിമാ പ്രവര്‍ത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരന്‍ പട്ടം സ്റ്റാന്‍ലിയുടെ മകള്‍ കൂടിയാണ് മഞ്ജു സ്റ്റാന്‍ലി. സ്വന്തം സുജാതയാണ് ഏറ്റവും ഒടുവില്‍ മഞ്ജു അഭിനയിച്ച സീരിയല്‍.നിരവധി സിനിമ സീരിയല്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി  ആദരാഞ്ജലികള്‍ നല്‍കി. സ്വര്‍ഗ്ഗത്തില്‍ അവളുടെ യാത്ര ആരംഭിച്ചെന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജുവിന്റെ ബന്ധു സോഷ്യല്‍ മീഡിയയില്‍  മരണവാര്‍ത്ത പങ്ക് വച്ചത്.
 

Latest News