ദുബായ്- ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇയിലേക്കുള്ള നിരോധം ജൂണ്‍ 14 ന് പിന്‍വലിച്ചേക്കും. ഇന്ത്യയിലെ യു.എ.ഇ അംബാസഡറാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കഴിഞ്ഞാഴ്ചയാണ് വിമാന നിരോധം ജൂണ്‍ 14 വരെ യു.എ.ഇ നീട്ടിയത്. ഇത് ഇനിയും നീട്ടില്ലെന്നാണ് അംബാസഡര്‍ നല്‍കുന്ന സൂചന.
യു.എ.ഇ വ്യോമപാത തുറക്കുന്നതോടെ സൗദിയിലേക്ക് വരാനുള്ളവര്‍ക്കും യു.എ.ഇ വഴി വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.






