അബുദാബി- യു.എ.ഇയില്‍ യാത്രാ നടപടികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നതായി അധികൃതര്‍. യു.എ.ഇയില്‍ ഇതുവരെ 1.22 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 100 പേരില്‍ 124.31 ഡോസ് എന്ന തോതിലാണ് വാക്‌സിന്‍ നല്‍കിയത്. ഇത് ആഗോളതലത്തില്‍ തന്നെ ഉയര്‍ന്ന നിരക്കാണ്.
പൊതുപരിപാടികളിലേക്കു കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാ കലാ സാംസ്‌കാരിക, കായിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ഇതു ബാധകമാണെന്ന് യു.എ.ഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി അറിയിച്ചു.






